Malayalamcinema
Malayalamcinema
KL10 പത്ത്‌'ന്റെ ഗാനങ്ങൾ റിലീസ് ചെയ്തു
[ July 16 , 2015]
 
b>ഉണ്ണി മുകുന്ദൻ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന 'KL 10 പത്ത്'ന്റെ ഗാനങ്ങൾ സിനിമയുടെ ഒഫീഷ്യൽ ഓഡിയോ ലേബൽ ആയ Muzik247 റിലീസ് ചെയ്തു. ഈദ്‌-ഉല്‍-ഫിത്തര്‍നോട് അനുബന്ധിച്ച്  തീയേറ്ററുകളിൽ എത്തുന്ന ഈ റൊമാന്റിക്‌ കോമഡി, നവാഗതനായ മുഹ്സിൻ പരാരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. സിനിമയിലെ മൂന്ന് ഗാനങ്ങൾക്കും ഈണം പകർന്നിട്ടുള്ളത് ബിജിബാൽ ആണ്. 

 
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. ദുനിയാവിൻ
പാടിയത്: ബിജിബാൽ
ഗാനരചന: സന്തോഷ്‌ വർമ്മ
 
2. എന്താണ് ഖൽബേ
പാടിയത്: നജിം അർഷാദ്, പാലക്കാട് ശ്രീരാം, സൗമ്യ രാമകൃഷ്ണൻ
ഗാനരചന: സന്തോഷ്‌ വർമ്മ
 
3. ഹലാക്കിന്റെ അവലുംകഞ്ഞി
പാടിയത്: ബെന്നി ദയാൽ
ഗാനരചന:  റഫീക്ക് ഉമ്പാച്ചി 
 
പാട്ടുകൾ കേൾക്കാൻ: https://www.youtube.com/watch?v=RnDsfJnVStQ
 
നടി ചാന്ദിനി ശ്രീധരൻ ആണ് 'KL 10 പത്ത്'ലെ നായിക. അജു വർഗീസ്‌, മാമുക്കോയ, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അനീഷ്‌ മേനോൻ, നീരജ് മാധവ്, അഹമ്മദ്‌ സിദ്ദിഖ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  LJ Films Pvt Ltdന്റെ കൂടെ Double Decker Dreamsന്റെ ബാനറിൽ അലക്സാണ്ടർ മാത്യുവും സതീഷ്‌ കൊലവുമാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്.
 
 
Muzik247നെ കുറിച്ച്:
കഴിഞ്ഞ രണ്ടു വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബൽ ആണ് Muzik247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247നാണ്. പ്രേമം, ബാംഗ്ലൂർ ഡെയ്‌സ്ഹൗ ഓൾഡ്‌ ആർ യു,  ഇയോബിന്റെ പുസ്തകംവിക്രമാദിത്യൻസപ്തമ ശ്രീ തസ്കരാഃഒരു വടക്കൻ സെൽഫി  എന്നിവയാണ് ഇവയിൽ ചിലത്.
 
 
More News
  Page :2 3 4 5 6 7 8 9 10  Next >> 
 
Malayalam Film News, Now Running movie Projects,
 


Suggested links
Hosted and Maintained by Worldviewer Dot Com (India) Pvt. Ltd. Mail to :info@kerala.com