പുരസ്‌കാരപ്പെരുമഴയിൽ ഒരു മലയാള ചിത്രം..... Gateway films group ന്റെ ബാനറിൽ SK NAIR നിർമ്മിച്ച ഇരുമ്പിനാണ്
ദേശീയ അന്തർദേശിയ പുരസ്‍കാരങ്ങൾ ലഭിച്ചത്. നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്. മലയാളത്തിലെ ഉയർന്നു വരുന്ന യുവതാരങ്ങൾക്കിടയിൽ ശ്രേദ്ധേയനായ മാനവ് ആണ് ചിത്രത്തിലെ നായകൻ. അമേരിക്കയിൽ വച്ചു നടന്ന scene ഫെസ്റ്റിവൽ മാനവിനെ മികച്ച നടനായി തിരഞ്ഞെടുത്തത് കേരളത്തിന്റെ അഭിമാനം. കൂടാതെ virgin spring festival, kalaburagi international film festival, എന്നിവിടങ്ങളിൽ നിന്നും മാനവിനു മികച്ച നടൻ പുരസ്‌കാരം ലഭിക്കുകയുണ്ടായി.. ഈ festivals കൂടാതെ New York festival കൂടി ഇരുമ്പിനെ മികച്ച സിനിമ യായി തെരഞ്ഞെടുത്തിട്ടുണ്ട്. അന്തർദേശിയ ചലച്ചിത്ര മേളകളിൽ നിന്നും ആറിൽ അധികം അംഗീകാരം ഒരു മലയാളസിനിമയ്ക്ക് ലഭിക്കുന്നത് അഭിമാനം തന്നെയാണ്.. അതും തിരഞ്ഞെടുത്ത 11 ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിലും അവസാന മൂന്നിൽ ഇരുമ്പ് സ്ഥാനം പിടിച്ചു എന്നത് അഭിനന്ദാർഹമാണ്.80 ഓളം ഫെസ്റ്റിവൽ റിസൾട്ടിന് വേണ്ടി കാത്തിരിക്കുകയാണ് ഈ കുഞ്ഞ് എന്ന് അണിയറക്കാർ അവകാശപ്പെടുന്ന ഈ വലിയ ചിത്രം. പുതുമുഖം ശ്രീഷ വേണുഗോപാൽ ആണ് ഇരുമ്പിലെ നായിക . ഒരു സാധാരണ കുടുംബം സമൂഹത്തിൽ നിന്ന് അനുഭവിക്കുന്ന ജീവിതാപചയം പച്ചയ്ക്കു വരച്ചു കാട്ടുന്ന ഇരുമ്പ് മാറ്റത്തിനു ദഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കരളുറപ്പിന്റെ കൂടി കഥയാവുന്നു.. ഈ ചിത്രം ഉറക്കം നടിക്കുന്ന സമൂഹത്തിനു നേരെയുള്ള ചാട്ടുളിയാണ്. ചിത്രികരണം തുടങ്ങിയ അന്നുമുതൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായ ഇരുമ്പിന്റെ പോസ്റ്ററുകൾക്കു വൻ സ്വീകാര്യതയാണ് ലഭിച്ചത്. PMANS ആണ് ഡിസൈൻ. ഇരുമ്പിന്റെ ടീസർ ഇറങ്ങി ആദ്യ ദിവസം മാത്രം 50000 ത്തിൽ അധികം പേരാണ് കണ്ടത് . ശ്രീജിത്ത് കലൈ അരസ് ആണ് എഡിറ്റിംഗ്. ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത് എസ്റ്റർ അജി ആണ്. മഹി കൃഷ്ണയുടെ വരികൾക്ക് മിഥുൻ മുരളി സംഗീതം ഒരുക്കുന്നു. രൂപേഷ് കലാസംവിധാനവും, ജിഷ നിതിൻ വസ്ത്രലങ്കാരവും നിവഹിക്കുന്നു. അജികുമാർ ആണ് മേക്കപ്പ്. മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സംവിധാനസഹായി ആയി അഭിരാം എന്ന എട്ടു വയസുകാരനെ ഇരുമ്പ് പരിചയ പെടുത്തുന്നു. അഭിരാമിനെ കൂടാതെ മഹി, അനന്ദു എന്നിവരും സഹായികളായുണ്ട്. സ്റ്റിൽ സനു പിനക്കിൾ.
രവി വാഴയിൽ, പാർവതി, ശ്രേയ, അജി നെട്ടയം, രൂപേഷ്, മഹി, ബെന്നി, മധു, നാരായണൻ, സ്മിത,ഹൃതുവർണ, അരുൺ, ബിജു കാഞ്ഞങ്ങാട് എന്നിവരും ഇരുമ്പിൽ വേഷമിടുന്നു.
https://youtu.be/krCscNcMUI8?t=3
Veteran actor Unnikrishnan Namboothiri on Wednesday passed away at a private hospital in Kannur. He was 98