മലയാളത്തിന്റെ താരസംഘടനയായ 'അമ്മ'യുടെ പുതിയ ആസ്ഥാന മന്ദിരം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നു ഉദ്ഘാടനം ചെയ്തു. 'അമ്മ' സംഘടനയ്ക്കു വേണ്ടി 'ട്വന്റി 20' പോലൊരു സിനിമ ചെയ്യുന്നുണ്ടെന്നും അതിന്റെ കാര്യങ്ങള്‍ സസ്‌പെന്‍സ് ആയി വച്ചിരിക്കുകയാണെന്നും മോഹന്‍ലാല്‍ ഉദ്ഘാടന ചടങ്ങില്‍ അറിയിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമാ ഇന്‍ഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് 'ട്വന്റി 20' പോലൊരു സിനിമ ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ഏകദേശം 135ഓളം പ്രവര്‍ത്തകര്‍ക്ക് ഇതില്‍ അഭിനയിക്കാന്‍ അവസരമുണ്ടന്നും അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്ക് വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഇതൊരു മഹത്തായ സിനിമയാണ്. ചിത്രം ആശീര്‍വാദ് ആകും നിര്‍മ്മിക്കുക. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ. രാജീവ് കുമാര്‍ എഴുതിയിരിക്കുന്നു. ഇതൊരു ക്രൈം ത്രില്ലറാണ്. പ്രിയദര്‍ശനും രാജീവ് കുമാറും ചേര്‍ന്ന് ചിത്രം സംവിധാനം ചെയ്യും.' എന്ന് മോഹന്‍ലാല്‍ പറഞ്ഞു.
സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. ചിത്രത്തിന്റെ പേര് നിര്‍ദേശിക്കാന്‍ പ്രേക്ഷകര്‍ക്കായി ഒരു മത്സരവും 'അമ്മ' സംഘടന ഒരുക്കുന്നുണ്ടെന്നും അതിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Veteran actor Unnikrishnan Namboothiri on Wednesday passed away at a private hospital in Kannur. He was 98