• Home
  • About Amma
      • Amma History
      • Members Of Kaineettam
      • Executive Committee 2018-21
      • Previous Executive Committees
      • Agreement Form
      • BY - LAW
  • Meet the star
  • Star Address
  • Movies
      • Upcoming Movies
      • Now Running Movies
      • List of Movies
  • Cinema History
  • Memories
  • Interview
  • Gallery
      • Photogallery

സിനിമ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനത്തിൻ്റെ ഭാഗമായി വാക്സിനേഷൻ ഡ്രൈവുമായി അമ്മ സംഘടന രംഗത്ത്

അമ്മയുടെ അംഗങ്ങളെയും, കുടുംബാംഗങ്ങളെയും , ഒപ്പമുള്ള സഹായികളെയും ,ആശ്രിതരേയും , കൂടാതെ ഓഫീസിനടുത്തുള്ള പരിസരവാസികളെയും ഉൾപ്പെടുത്തിക്കൊണ്ട്   27.06.2021   ഞായറാഴ്ച്ച കാലത്തു 10 മണി മുതൽ 3 മണിവരെ “അമ്മ”യുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരത്തിൽ വെച്ച്  (കലൂർ – ദേശാഭിമാനി റോഡിൽ) “വാക്സിനേഷൻ  ഡ്രൈവ് ” നടത്തുകയാണ്. 2 തവണകളായി lockdown മൂലം പൂർണമായും നിലച്ചു പോയ സിനിമ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി, പ്രതിരോധ കുത്തിവയ്പ്പിന്റെ അനിവാര്യത മനസ്സിലാക്കി കൊണ്ടാണ്

"അമ്മ” വാക്സിനേഷൻ  ഡ്രൈവിലേക്കു മുന്നിട്ടിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ  മുൻ‌കൂർ റജിസ്ട്രേഷനിലൂടെയാണ് വാക്സിൻ വിതരണം ചെയ്യുന്നത്. ഇനിയും വാക്‌സിൻ ചെയ്യാത്ത അംഗങ്ങളെയും രണ്ടാമത്തെ ഡോസിനു സമയമായവരെയും കണ്ടെത്തിയാണ് ഇത്തരം ഒരു സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കൊച്ചി അമൃത ആശുപത്രിയുടെ (AIMS) സഹകരണത്തോടെയാണ്  “അമ്മ” ഈ ഉദ്യമത്തിന് മുൻകൈ എടുത്തിട്ടുള്ളത്. ഇതിനു വരുന്ന പൂർണ്ണമായ ചിലവും “അമ്മ” തന്നെയാണ് വഹിക്കുന്നത്. വാക്സിൻ  പൂർണ്ണമായും സൗജന്യമായിരിക്കും.

60 വയസ്സിനു മുകളിൽ വാക്സിൻ നൽകിക്കൊണ്ടിരുന്ന ആദ്യ ഘട്ടത്തിലും അംഗങ്ങൾക്കായി കിന്റർ മൾട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയുമായി സഹകരിച്ചു ഇത്തരത്തിലൊരു ക്യാമ്പയിൻ നടത്തുകയുണ്ടായിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസം സിനിമ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ “അമ്മ” വെച്ച നിർദ്ദേശത്തിൽ സിനിമ വ്യവസായത്തിനു പ്രേത്യേക പാക്കേജ് അനുഭാവപൂർവ്വം  പരിഗണിക്കണമെന്നും ഒപ്പം ചിത്രീകരണത്തിൽ സഹകരിക്കുന്ന എല്ലാവരും വാക്സിനേഷൻ നടത്തി സർക്കാർ നിർദ്ദേശ്ശിക്കുന്ന നിബന്ധനകൾ എല്ലാം പാലിച്ചു കൊണ്ട് പ്രവർത്തിക്കുവാൻ തെയ്യാറാണെന്നും സിനിമ ചിത്രീകരണത്തിനുള്ള അനുമതി എത്രയും വേഗം നല്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു .

LATEST NEWS

AMMA elects new Team

AMMA elects new Team

" ഒപ്പം അമ്മയും " വിദ്യഭ്യസ പഠന സഹായ പദ്ധതി - ത്യശ്ശൂർ ജില്ല

വിദ്യാഭ്യാസ പഠന സഹായവുമായി 'അമ്മ

വിദ്യാഭ്യാസ പഠന സഹായവുമായി 'അമ്മ

" ഒപ്പം, അമ്മയും " - വിദ്യാഭ്യാസ പഠന സഹായവുമായി 'അമ്മ

View More

Memoriam

Actor Nedumudi Venu Passes Away at 73

National Award-winning actor Nedumudi Venu died at the age of 73 at a private hospital in Thiruvananthapuram on Monday. He had been in a critical condition for some time due to liver-related ailments.

  • read more

Latest News

  • AMMA elects new Team AMMA elects new Team
  • " ഒപ്പം അമ്മയും " വിദ്യഭ്യസ പഠന സഹായ പദ്ധതി - ത്യശ്ശൂർ ജില്ല
  • വിദ്യാഭ്യാസ പഠന സഹായവുമായി 'അമ്മ വിദ്യാഭ്യാസ പഠന സഹായവുമായി 'അമ്മ